ഹെർമെസിന്റെ മികച്ച ശിൽപം ഇനി വത്തിക്കാൻ മ്യൂസിയത്തിൽ 

പാതാളത്തെ സന്ദർശിക്കാൻ കഴിയുന്ന ചുരുക്കം ചില ദൂതൻമാരിൽ ഒരാളാണ് ഹെർമെസ്‌. മരണാനന്തരം ആത്മാക്കളെ  മറ്റൊരു ലോകത്തേയ്ക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ദൂതനായ  ഹെർമെസിന്റെ ശിൽപം അതിന്റെ പൂർണ്ണ രൂപത്തിൽ വത്തിക്കാൻ മ്യൂസിയത്തിൽ സ്ഥാപിച്ചു.

ഹാഡ്രിയൻ ചക്രവർത്തിയുടെ ഭരണകാലത്ത്, രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ശിൽപ്പത്തിന്റെ നടപ്പാത നഷ്ടപ്പെട്ടു. എന്നാൽ  പതിനാറാം നൂറ്റാണ്ടിൽ കാസ്റ്റൽ സാൻ ഏയ്ഞ്ചലോയ്ക്കു സമീപത്തു നിന്നും കണ്ടെടുത്ത ഈ ശിൽപം വത്തിക്കാനിലെ  ഏറ്റവും ആകർഷണീയമായ സ്റ്റാളുകളിലൊന്നായ ബെൽവേദെർ മുറ്റത്താണ് സ്ഥാപിച്ചിരിക്കുന്നത്. ശിൽപ്പിയുടെ അസാധാരണ നൈപുണ്യത്തിനുള്ള തെളിവാണു ശില്പത്തിന്റെ അവിശ്വസനീയമായ ദൃഢത. നൂറ്റാണ്ടുകളായി ഒരു പുനർനിർമ്മാണത്തെ പ്രതിരോധിക്കാൻ ഈ ശിൽപത്തിനു കഴിഞ്ഞു. എങ്കിലും അവസാനം അത് സംരക്ഷിക്കേണ്ടത് അത്യാവശ്യമായി തോന്നി. കാരണം അത് തകർച്ചയുടെ വക്കിലായിരുന്നു.

“ലോകത്തു നിർമ്മിക്കപ്പെട്ടിട്ടുള്ള ശില്പങ്ങളിൽ നിന്ന് വളരെ വ്യത്യാസം ഉള്ളതായിരുന്നു ഈ ഹെർമെസ്‌ ശിൽപം. കാരണം അതിന്റെ കണ്ണുകൾ വളരെ ദുഃഖിതമായി കാണപ്പെട്ടു. ശരീരത്തിന്റെ സ്ഥാനത്ത് അവൻ മരിച്ച ഒരാളെ വഹിച്ചുകൊണ്ട് പോകുവാണെന്നു തോന്നിപ്പിക്കുന്നു”. വത്തിക്കാൻ മ്യൂസിയത്തിലെ ജിൻഡൊമെനിക്കോ സ്പിനോല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.