ക്രിസ്മസ് ആശംസകള്‍ നേർന്ന് നെതന്യാഹു

ക്രിസ്മസ് ആശംസകള്‍ നേർന്ന്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  വീഡിയോ ട്വീറ്റില്‍ പോസ്റ്റ്  ചെയ്തു. ഇസ്രയേലിന്റെ തലസ്ഥാനമായ ജെറുസലേമില്‍ നിന്ന് എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ എന്ന വീഡിയോ ആണ് നെതന്യാഹു പോസ്റ്റ് ചെയ്തത്. ജൂത,ക്രിസ്ത്യന്‍,മുസ്ലീം സമൂഹങ്ങളുടെ പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ജെറുസലേമിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നതാണ് വീഡിയോ.

“ജെറുസലേമില്‍ നിന്ന് ക്രിസ്മസ് ആശംസകള്‍. രണ്ട് ശതമാനം വരുന്ന ക്രിസ്ത്യന്‍ ജനതയ്ക്ക് ഇവിടം അഭയസ്ഥാനമാണ്. എനിക്ക് പിന്നില്‍ കാണുന്ന വിശുദ്ധയിടങ്ങളില്‍  ആരാധന നടത്താനുള്ള എല്ലാവരുടെയും അവകാശത്തെ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഇസ്രയേലിലേയ്ക്ക് വരുന്നവര്‍ക്ക്  ഞാനൊരു വിനോദസഞ്ചാരം ഒരുക്കും. ഞാന്‍ തന്നെയായിരിക്കും നിങ്ങളുടെ ഗൈഡ്. അടുത്ത ക്രിസ്മസിനാവും അത് യാഥാര്‍ത്ഥ്യമാവുക.” നെതന്യാഹു വീഡിയോയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.