‘ഗ്രാമങ്ങളെ അറിയാൻ’ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഗ്രാമങ്ങളെ അറിയാൻ’ പദ്ധതിക്ക് തുടക്കമായി. ജിഡിഎസ്- ന്റെ പ്രവർത്തനഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന 14 പഞ്ചായത്തുകളിലെ സ്വാശ്രയസംഘ നേതൃസംഗമത്തിലൂടെ പങ്കാളിത്താധിഷ്ഠിത വിവരശേഖരണം നടത്തി ഭാവികർമ്മ പദ്ധതികൾക്ക് രൂപം നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി കാർഷികമേഖല നേരിടുന്ന വെല്ലുവിളികൾ, വികസനപ്രക്രിയയിൽ സ്വാശ്രയസംഘങ്ങളുടെ പങ്ക് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു.

ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പൂതാളി ഗ്രാമവികസന സമിതി പ്രസിഡണ്ട് ഫാ. റെജി മുട്ടത്തിൽ, ജിഡിഎസ് പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, സിസ്റ്റർ ഡോണ, ജസ്റ്റിൻ ജോസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സാമൂഹ്യസേവന വിഭാഗം വിദ്യാർത്ഥികളായ ഫാ. ജിനോ, കുമാരി മേഘ സി.എൽ., കുമാരി ഖദീജ ഷബ്ന, അനിമേറ്റർ മിനി സണ്ണി, ഗ്രേസി പീറ്റർ   എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.