കേന്ദ്രഭരണപ്രദേശങ്ങളില്‍ ദു:ഖവെള്ളി പൊതു അവധിയായി പ്രഖ്യാപിച്ചു മുംബൈ ഹൈക്കോടതി

ദു:ഖവെള്ളിയാഴ്ച ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളില്‍ പൊതു അവധി തന്നെയായിരിക്കുമെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി. ദു:ഖവെള്ളി സാധാരണ ദിവസം പോലെയാക്കിമാറ്റാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ഗവണ്‍മെന്റ് അംഗീകരിച്ച പൊതു അവധി ദിവസങ്ങളില്‍ നിന്ന് ദു:ഖവെള്ളി ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ പ്രഖ്യാപനം. ഹൈക്കോടതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് റാഞ്ചി സഹായമെത്രാനും ഇന്ത്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ജനറലുമായ ബിഷപ് തിയോഡോര്‍ മാസ്‌ക്കരന്‍ഹാസ് സന്തോഷം അറിയിച്ചു.

ദാദ്ര, നാഗര്‍, ഹാവേലി, ഡാമന്‍, ഡിയൂ എന്നിവിടങ്ങളില്‍ ദു:ഖവെള്ളിയാഴ്ചയിലെ അവധി അവസാനിപ്പിക്കാനുള്ള തീരുമാനം ഇവിടെയുള്ള ക്രൈസ്തവരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിനാണ് ഇപ്പോള്‍ ആശ്വാസം നല്കിക്കൊണ്ട് കോടതിയുടെ ഉത്തരവ്.