ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വനിതദിന ആഘോഷങ്ങൾ

കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം മാർച്ച് 6-ന് തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വനിതാദിന റാലിയോടു കൂടി ആരംഭിക്കുന്ന ആഘോഷപരിപാടികൾ  കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.

ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശ് ഐ.എ.എസ്. അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. പൊതുസമ്മേളനത്തിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും ഇടുക്കി ജില്ലയിൽ കോവിഡ് 19-ന്റെ കാലത്ത് മികച്ച സാമൂഹ്യപ്രവർത്തനം കാഴ്ചവച്ച ഏറ്റവും മികച്ച വനിതയ്ക്ക് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള സ്‌പോൺസർ ചെയ്യുന്ന വനിതാരത്‌നം അവാർഡും സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വനിതാരത്‌നം അവാർഡ്. അതോടൊപ്പം ജി ഡി എസ് പ്രവർത്തനഗ്രാമങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച സാമൂഹ്യപ്രവർത്തകമാരായ വനിതാരത്‌നങ്ങളെയും ചടങ്ങിൽ ആദരിക്കും.

ജി.ഡി.എസ് വൈസ് പ്രസിഡന്റ് ഫാ. ജോബി പുച്ചൂക്കണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.