ഫാ. ജോസ് തെക്കേക്കര സീനിയർ നിര്യാതനായി

തൃശൂർ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസ് തെക്കേക്കര സീനിയർ (87) നിര്യാതനായി. സംസ്കാരം പിന്നീട്.

സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.

പോട്ട തെക്കേക്കര പരേതരായ ഔസേപ്പ് – മറിയ ദമ്പതികളുടെ മകനാണ്. 1963-ൽ മാർ ജോർജ് ആലപ്പാട്ടിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വേലൂർ, കോയമ്പത്തൂർ, തൃശൂർ കത്തീഡ്രൽ എന്നിവിടങ്ങളിൽ അസി. വികാരിയായും, അഞ്ഞൂർ, പൊന്നാനി, കാട്ടൂർ, വെള്ളാനി, പാലക്കാട്, മുണ്ടൂർ, ആറമ്പിള്ളി, കോട്ടപ്പടി, ഒളരിക്കര, പൊന്നൂക്കര, തൃക്കൂർ, മണ്ണംപേട്ട, ചൊവ്വൂർ, പുത്തൻപീടിക, മുക്കാട്ടുകര, മാടക്കത്തറ, വേലൂപ്പാടം, വരാക്കര സൗത്ത് എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു.

സഹോദരങ്ങൾ: അന്തോണി, ലോനപ്പൻ, ഏല്യ, റോസ, മാർഗരറ്റ്, അന്നംകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.