ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്റെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഇ​​​ന്നു രാ​​​ത്രി കോട്ടയത്ത് എത്തും

ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം ഇ​​​ന്നു രാ​​​ത്രി എ​​​ട്ടി​​​നു കോ​​​ട്ട​​​യം കൊ​​​ല്ലാ​​​ട് ക​​​ടു​​​വാ​​ക്കു​​​ള​​​ത്തു​​​ള്ള എം​​​സി​​​ബി​​​എ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ എ​​​ത്തി​​​ക്കും.  തുടര്‍ന്ന്‍  ​​​പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ചെ​​​റു​​​പു​​​ഷ്പ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പൊതുദര്‍ശനത്തിന് വയ്ക്കും. നാ​​​ളെ രാ​​​വി​​​ലെ 9.30നു ​സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

ആ​​​ദ്യ​​​ഭാ​​​ഗ​​​ത്തെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്നു ക​​​ല്യാ​​​ണ്‍ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൻ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​ന​​​സ​​​ന്ദേ​​​ശം വാ​​​യി​​​ക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.