ഫാ. ആന്റോ കണ്ണമ്പുഴ വി.സി. നിര്യാതനായി

പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവും കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ആന്റോ കണ്ണമ്പുഴ വി. സി. നിര്യാതനായി. കോവിഡ് രോഗമുക്തിയെ തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധയായിരുന്നു മരണകാരണം. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. 52 വയസായിരുന്നു.

മുരിങ്ങൂര്‍ ഡിവൈന്‍, പോട്ട ആശ്രമം, പുതുപ്പാടി വിന്‍സെന്‍ഷ്യന്‍ എന്നീ ധ്യാനകേന്ദ്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.