സന്തോഷം നിറഞ്ഞ പുതുവർഷ ആശംസകൾ നേരുവാൻ ചില മാർഗ്ഗങ്ങൾ

പ്രിയപ്പെട്ടവർക്കും അപരിചിതർക്കും ഒരുപോലെ വ്യക്തിപരവും ആത്മാർത്ഥവുമായ രീതിയിൽ പുതുവർഷ ആശംസകൾ നേരേണ്ടത് ആവശ്യമാണ്. ആശംസ അര്‍പ്പിക്കുമ്പോൾ മറ്റുള്ളവർക്ക് പോസിറ്റിവ് എനർജിയും സന്തോഷവും അനുഭവപ്പെടണമെങ്കിൽ നമ്മുടെ ആശംസകൾ അവരുടെ ഹൃദയത്തെ സ്പർശിക്കുന്നതായിരിക്കണം. വ്യക്തിപരമായി, നേരില്‍ കണ്ട് ആശംസകൾ അറിയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഫോണിൽ കൂടി നൽകുന്ന ആശംസകൾക്കും ഒരാളില്‍ സന്തോഷം നിറയ്ക്കുവാന്‍ സാധിക്കും. ‘പുതുവത്സരാശംസകൾ’ എന്ന് പറയുന്നതിനേക്കാൾ വ്യത്യസ്തമായി എങ്ങനെ ആശംസകൾ നേരുവാന്‍ സാധിക്കുമെന്ന് നമുക്ക് പരിശോധിക്കാം.

1. നല്ല കാര്യങ്ങൾ സംസാരിക്കുക

പുതുവർഷത്തിൽ ആശംസകൾ നേരുവാൻ അവരെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ സംസാരിക്കുന്നത് ഒരു നല്ല മാർഗ്ഗമാണ്. വെറും ഔപചാരികത മാത്രമാകാതെ മറ്റുള്ളവരുടെ ഹൃദയത്തിൽ ഇടം പിടിക്കുവാൻ ഇതിലൂടെ സാധിക്കും. നാം കണ്ടുമുട്ടുന്നവര്‍ക്ക് നമ്മിലൂടെ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നതും കൂടുതൽ സന്തോഷത്തോടെ ഒരു പുതുവർഷം ആരംഭിക്കുവാൻ സഹായിക്കും. അതിനാൽ, നല്ല കാര്യങ്ങൾ സംസാരിക്കുന്നതുവഴി കേൾക്കുന്നവർക്കും സംസാരിക്കുന്നവർക്കും സന്തോഷം അനുഭവിക്കുവാൻ സാധിക്കും.

2. പരസ്പരം അനുഗ്രഹിക്കുക

നാം പുതുവർഷത്തിലേയ്ക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍, പരസ്പരം അനുഗ്രഹിക്കുന്നത് ഫലപ്രദമായ ഒരു വർഷത്തിലേയ്ക്ക് കടക്കുന്ന പ്രതീക്ഷ നമ്മുടെ മനസിൽ നിറയ്ക്കും. നാമെല്ലാവരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരാണ്. ദൈവം നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നുണ്ട്. അതിനാൽ നമുക്ക് പരസ്പരം അനുഗ്രഹിക്കാം. മറ്റുള്ളവരെ അനുഗ്രഹിക്കുന്നതിലൂടെ നമ്മിലേയ്ക്ക് ദൈവത്തിന്റെ ഇരട്ടി അനുഗ്രഹം നിറയുകയാണ് ചെയ്യുന്നത്. കാരണം നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പിൽ വിലയുള്ളവരാണ്.

3. ആശംസകൾ അറിയിക്കാൻ വ്യക്തിപരമായ വാക്കുകൾ ഉപയോഗിക്കുക

പതിവായി ഉപയോഗിക്കുന്ന ആശംസകൾക്കു പകരം വ്യക്തിപരമായി പറയുന്ന വാക്കുകൾക്ക് കൂടുതൽ ആത്മാർഥത തോന്നും. കാരണം, ആ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നിടത്തോളം കാലം, ആ വാക്കുകൾ മറ്റു വ്യക്തികളുമായി ഒരു ബന്ധം സൃഷ്ടിക്കുന്നു. തിരിച്ചുലഭിക്കുമെന്ന് പ്രതീക്ഷിക്കാതെയാണ് നാം ആശംസകൾ നേരേണ്ടത്.

4. ആശംസകളോടൊപ്പം ദൈവസാന്നിധ്യം പകരുന്നവരാകുക

ആശംസകൾ നൽകുന്നതോടൊപ്പം ദൈവസാന്നിധ്യം പകരുവാനും നമുക്ക് സാധിക്കണം. ഒരാളോട് വ്യക്തിപരമായി സംസാരിക്കുമ്പോൾ അവർക്ക് നമ്മുടെ സാന്നിധ്യത്തിലൂടെ പകരുന്നത് ദൈവസാമീപ്യം കൂടിയാകണം. നമ്മുടെ സംസാരത്തിലൂടെ അതിന് നമുക്കാവണം. നല്ല വാക്കുകളും സത്ചിന്തകളും പകരുവാനും ഈ അവസരങ്ങൾ ഉപയോഗപ്പെടുതതാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.