ഹിന്ദു സഹോദരനെ മൃതദേഹം വായിക്കാൻ വാതിൽ തുറന്ന ദേവാലയം കുട്ടനാട്ടിലെ ജനങ്ങൾക്കു മുന്നിലും വാതിൽ തുറക്കുന്നു 

മഴ വെള്ള കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായ ഹസ്തങ്ങൾ നീട്ടുകയാണ് നിരവധി ഇടവകകൾ. കനത്ത മഴയെ തുടർന്ന് മൃതദേഹം വായിക്കാൻ പള്ളിയുടെ ഓഡിറ്റോറിയം നൽകിയ ദേവാലയം ആണ് കടുവാക്കുളം ലിറ്റിൽ ഫ്ലവർ. ഈ  ദേവാലയം കുട്ടനാട്ടിലെ ജനങ്ങൾക്കും സഹായവുമായി എത്തിയിരിക്കുകയാണ്.

ഇടവക വികാരി ഫാ. വിവേക് കളരിത്തറയുടെ നേതൃത്വത്തിൽ കൈക്കാരൻമാരും സംഘടന പ്രവർത്തകരും തായങ്കരി പള്ളിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകുകയാണ്. അവിടുത്തെ ജനങ്ങൾക്ക് അരിയും പഞ്ചസാരയും പയറും തുടങ്ങിയ ഭക്ഷ്യ സാധനങ്ങൾക്ക് പുറമേ അവർക്ക് ആവശ്യം ആയ പുതിയ വസ്ത്രങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.