കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മിതം: ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത 

കേരളത്തില്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നു എന്ന് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. തിരുവല്ലയില്‍ നടന്ന മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധി യോഗത്തിലാണ് അദ്ദേഹം ഈ കാര്യം അഭിപ്രായപ്പെട്ടത്.

“ഡാമുകള്‍ ഒരുമിച്ചു തുറന്നു വിട്ടതും മുന്നറിയിപ്പുകള്‍ ശരിയായ വിധത്തില്‍ നല്‍കാന്‍ കഴിയാത്തതും ആണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഡാമുകളില്‍ ആവശ്യത്തില്‍ അധികം വെള്ളം സംഭരിച്ചതും ഒഴുകിയെത്തിയ വെള്ളം സമുദ്രം സ്വീകരിക്കാഞ്ഞതും ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. മുന്നൊരുക്കങ്ങള്‍ ശരിയായ വിധത്തില്‍ എടുക്കാന്‍ ഗവണ്മെന്റിനും കഴിഞ്ഞില്ല. എങ്കിലും ഈ വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു തേടാനുള്ള ആയുധമാക്കരുത്. പ്രളയ ബാധിതരെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ എല്ലാവരും ശ്രമിക്കണം” എന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

ക്രിസ്തീയ ശിഷ്യത്വം സാക്ഷ്യത്തിലൂടെ പ്രകടിപ്പിക്കണം എന്നും ഇപ്പോള്‍ അത് പ്രകടിപ്പിക്കുനതിനുള്ള സമയമാണ് എന്നും അദ്ദേഹം പങ്കെടുത്തവരെ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.