കുട്ടികളുടെ മുന്നിൽ വച്ച് വഴക്കിടരുത് :അത് അപകടമാണ്

രണ്ടുപേർ, പ്രത്യേകിച്ച് ദമ്പതികൾ, പരസ്പരം വഴക്കിടുകയോ തർക്കിക്കുകയോ ചെയ്യുമ്പോൾ അവസരമോ വേദിയോ ഏതെന്ന് പലപ്പോഴും പല ആളുകളും ചിന്തിക്കാറില്ല. എന്നാൽ ഏതവസരത്തിൽ വഴക്കിട്ടാലും കുട്ടികളുടെ മുമ്പിൽ വച്ച് തർക്കങ്ങളിൽ ഏർപ്പെടരുത്, അത് വലിയ അപകടമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ദമ്പതികൾ തമ്മിലുള്ള സ്നേഹവും ഐക്യവും കുഞ്ഞിനെ എത്ര നന്നായി സ്വാധീനിക്കുമെന്ന് പറയേണ്ടതില്ല. ശരിക്കുള്ള ദാമ്പത്യ ജീവിതം ആദ്യത്തെ കുഞ്ഞിന്റെ ജനത്തിന് ശേഷമാണെന്നും പറയപ്പെടുന്നു. അതുകൊണ്ടൊക്കെയാണ് കുട്ടികളുടെ മുമ്പിൽ വച്ച് തർക്കങ്ങളിൽ ഏർപ്പെടരുതെന്ന് പിതാവ് പറഞ്ഞിരിക്കുന്നത്. അങ്ങനെ ചെയ്ത് പോയാൽ പല തരത്തിലുള്ള പ്രശ്നങ്ങൾ കുഞ്ഞുങ്ങളെ അലട്ടും. അവ ഏതൊക്കെന്ന് നോക്കാം.

1. ഭയവും കുറ്റബോധവും

മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കാണുന്ന കുഞ്ഞ് അറിഞ്ഞോ അറിയാതെയോ അതിന്റെ കാരണം താനാണെന്ന് ചിന്തിക്കുകയും പിന്നീട് പലതരത്തിലുള്ള മാനസിക ശാരീരിക അവശതകളും കുട്ടി നേരിടേണ്ടതായി വരുന്നു.

2.എല്ലാ പ്രായത്തിലുള്ള കുഞ്ഞുങ്ങളെയും ഇത് ബാധിക്കും

ചെറിയ കുട്ടിയായാലും വലിയ കുട്ടിയായാലും മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് അവരെ പ്രതികൂലമായി മാത്രമേ ബാധിക്കൂ. നിരാശ, അപകർഷത, എല്ലാക്കാര്യങ്ങളിലും എതിര്‍പ്പ്, നിസ്സഹകരണം, ആരെയും കൂസലില്ലായ്മ, തന്റേടം എന്നിവയെല്ലാമാണ് അവരിൽ പകരം നിറയുക.

അതുകൊണ്ട് ചെയ്യാവുന്ന ഒന്നേയുള്ളു, മക്കളുടെ മുന്നിൽ വച്ച് ഒരു കാരണവശാലും വഴക്കിടരുത്. ഇനി വഴക്കുണ്ടായേ ആ പ്രശ്‌നം അവസാനിക്കൂ എന്നാണെങ്കിൽ അവരുടെ സമീപത്തു നിന്നുതന്നെ അത്തരം സംസാരങ്ങൾ ഒഴിവാക്കുക.