ഏഷ്യയിലെ വിശുദ്ധരായ സ്ത്രീകൾ

ഏഷ്യാ ഭൂഖണ്ഡത്തിൽ വളരെയേറെ മതമർദ്ദനങ്ങൾ ഉണ്ടായിരുന്ന സമയത്ത് രക്തസാക്ഷികളായി തീർന്ന വിശുദ്ധരായ നിരവധി സ്ത്രീകൾ ഉണ്ട്. അവർ ധൈര്യപൂർവം ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി തങ്ങളുടെ ജീവൻ പോലും ക്രിസ്തുവിനു വേണ്ടി ത്യജിച്ച് നിലകൊണ്ടവരാണ്. അവരുടെ ജീവിത സാക്ഷ്യം എപ്രകാരമായിരുന്നുവെന്ന് വായിച്ചറിയാം.

1. വി. മേരി സു വു (1850-1900)

ചൈനയിൽ താമസിച്ചിരുന്ന അമ്മയായിരുന്നു മേരി സു വു. അവരുടെ ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ സാധാരണ നേതാവായ സു ഡിയാൻക്സുവാനെ അവൾ വിവാഹം കഴിച്ചു. നാല് കുട്ടികളുടെ അമ്മയായിരുന്നു മേരി. കലാപകാലത്ത്, രണ്ട് യൂറോപ്യൻ പുരോഹിതന്മാരടക്കം മൂവായിരത്തോളം ക്രിസ്ത്യൻ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ സുവും ഭർത്താവും മുന്നിട്ടു നിന്നു.

കോട്ടകൾ പണിയുന്നതിലും അവർക്കെതിരെ വന്ന 4,500 ബോക്സർ സൈനികർക്കെതിരെ പോരാടുന്നതിലും ഡിയാൻ‌ക്വാൻ അവരെ നയിച്ചു. പക്ഷേ ആ കലാപത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ബോക്സർമാർ ഗ്രാമത്തിന്റെ പ്രതിരോധം ലംഘിച്ചപ്പോഴേക്കും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ പള്ളിയിൽ ഒന്നിച്ചുകൂടി. ബോക്സർമാർ പള്ളിയിലേക്ക്‌ ഇരച്ചു കയറുമ്പോൾ, വു അവരുടെ പുരോഹിതനായ വി. ലിയോണിനെ രക്ഷപ്പെടുത്തുവാൻ സംരക്ഷണ കവചമായി നിലകൊണ്ടു. അങ്ങനെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർ ആ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 500 ക്രിസ്ത്യാനികൾ മാത്രമാണ് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടത്. അവരെ അടിമകളാക്കി വിറ്റു.

2 . ദൈവദാസി മരിയ റൊസാരിയോ ഓഫ് വിസിറ്റേഷൻ (1884-1957)

ഫിലിപ്പീൻസിലെ ഒരു പ്രശസ്ത കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് മരിയ. മരിയയുടെ സഹോദരൻ സെനറ്ററായി. മറ്റൊരാൾ ഫിലിപ്പീൻസ് പ്രവിശ്യയായ ഇലോയിലോയുടെ ഗവർണറായി. ധനിക കുടുംബത്തിലെ അംഗമായിരുന്നെങ്കിലും സമ്പത്തെല്ലാം ഉപേക്ഷിച്ചു ജീവിക്കാനായിരുന്നു അവൾക്ക് ആഗ്രഹം. ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് ദി മോസ്റ്റ് ഹോളി റോസറി കോൺഗ്രിഗേഷൻ സ്ഥാപിക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഈ സഭയ്ക്ക് സംഭാവന ചെയ്യുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, ഈ കോൺവെന്റ് ജാപ്പനീസ് പട്ടാളക്കാരുടെ ആസ്ഥാനമായി ഉപയോഗിച്ചു. അമേരിക്കൻ സേനയുടെ ബോംബേറിൽ കോൺവെന്റ് തകർന്നെങ്കിലും സിസ്റ്റേഴ്സ് അതിനെ അതിജീവിച്ചു.

3. വാഴ്ത്തപ്പെട്ട ആഗ്നസ് ഫില (1909-1940)

കത്തോലിക്കയായിട്ടല്ല ജനിച്ചതെങ്കിലും അവളുടെ കുടുംബം ഒരു ക്രിസ്ത്യൻ ഗ്രാമത്തിലേക്ക് താമസം മാറി. ആഗ്നസ് തന്റെ പതിനഞ്ചാം വയസ്സിൽ സ്നാനമേറ്റു. അവളുടെ തലതൊട്ടമ്മ ഫാത്തിമയിലെ സി. ലൂസിയയുടെ അമ്മായിയായിരുന്നു. ആഗ്നസ് പിന്നീട് സന്യാസിനിയായി തീർന്നു. പിന്നീട് തായ്‌ലണ്ടിലെ സോങ്ങ്‌കോണിലേക്ക് പഠിപ്പിക്കാൻ അയച്ചു. കത്തോലിക്കർക്ക് അവിടം സുരക്ഷിതമായിരുന്നുവെങ്കിലും, ചില പോരാട്ടങ്ങൾ ആ വർഷത്തിന്റെ അവസാനത്തിൽ പീഡനത്തിലേക്ക് നയിച്ചു. ഒരു പുരോഹിതനെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. “കത്തോലിക്കരായതിനാൽ ഞങ്ങളെ കൊല്ലാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? എങ്കിൽ ആവശ്യത്തിന് വെടിയുണ്ടകൾ കൊണ്ടുവരുമെന്ന് ഉറപ്പാക്കുക” -സി. ആഗ്നസ് തങ്ങളെ ഉപദ്രപിക്കുവാൻ വന്നവരോട് പറഞ്ഞു. ശേഷം സി. ആഗ്നസും മറ്റൊരു സഹോദരിയോടും നാല് സാധാരണ സ്ത്രീകളോടും കൂടെ രക്തസാക്ഷിത്വം വരിച്ചു.

4. ദൈവദാസി ഗോണവിലയിലെ ഹെലീന (1848-1931)

ശ്രീലങ്കൻ ദമ്പതികൾക്ക് ജനിച്ച ഏഴു മക്കളിൽ ഇളയവളായിരുന്നു ഗോണവിലയിലെ ഹെലീന. വിവാഹം കഴിക്കാനായി അവളുടെ പിതാവ് കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും, ബുദ്ധമതക്കാരനായി അദ്ദേഹം തുടർന്നു. ഹെലീനയുടെ മൂത്ത സഹോദരനും ബുദ്ധമതത്തിൽ തുടർന്നു. ഹെലീനയുടെ വിശ്വാസത്തെ അവർ പരിഹസിക്കുകയും ശാരീരികമായി അധിക്ഷേപിക്കുകയും ചെയ്തു. പ്രത്യേകിച്ച് വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ. അവരുടെ മതപരിവർത്തനത്തിനായി കൊതിച്ച ഹെലീന കർത്താവിനോട് തനിക്ക് വേണ്ടി നൽകാവുന്ന കഷ്ടപ്പാടുകൾ നൽകാൻ ആവശ്യപ്പെട്ടു. അതിനു പകരമായി, 60 വർഷത്തിലേറെയായി അവൾക്ക് പഞ്ചക്ഷതങ്ങൾ നൽകി. കുറച്ച് വർഷങ്ങൾക്ക് ശേഷം അവളുടെ അച്ഛനും സഹോദരനും വിശ്വാസ ജീവിതം സ്വീകരിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.