അന്നന്നു വേണ്ടുന്ന ആഹാരം 233: വി. മേരി മാഗ്ദലിൻ ദെ പാസി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നാം ഇന്നു പരിചയപ്പെടുന്ന ദിവ്യകാരുണ്യത്തിന്റെ വിശുദ്ധയാണ് വി. മേരി മാഗ്ദലിന്‍ ദെ പാസി. ആ വിശുദ്ധയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, അവള്‍ ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തയായിരുന്നു. ആ വിശുദ്ധ ചേര്‍ന്ന സന്യാസഭവനം ഒരു കാര്‍മ്മല്‍ സ്പിരിച്വാലിറ്റി, ആത്മീയത പിന്തുടര്‍ന്ന ഒരു സന്യാസഭവനമായിരുന്നു. ആ സന്യാസഭവനത്തിൽ അവൾ ചേരാനുള്ള കാരണമായി നിന്നിരുന്നത്, ആ സന്യാസ സമൂഹത്തിന് എന്നും വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയുണ്ടായിരുന്നു എന്നതാണ്. ആ ഒരു കാരണം കൊണ്ടു മാത്രമാണ് അവള്‍ ഈ കാർമ്മല്‍ മഠത്തില്‍ ചേര്‍ന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS