ക്രിസ്ത്യാനികളുടെ മിഷൻ പ്രവർത്തനങ്ങളുടെ ഉറവിടം വിശുദ്ധ കുർബാന

ക്രിസ്ത്യാനികളുടെ മിഷൻ പ്രവർത്തനങ്ങളുടെ ഉറവിടം വിശുദ്ധ കുർബാനയാണെന്ന് വെളിപ്പെടുത്തി ഫാ. ഹാവിയർ അലക്സിസ് ഗിൽ ഹെനാവോ. ഒക്ടോബർ 24 ഞായറാഴ്ചത്തെ ആഗോള മിഷൻ ദിനത്തോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊളംബിയയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (OMP) ദേശീയ ഡയറക്ടറാണ് ഫാ. ഹാവിയർ അലക്സിസ് ഗിൽ ഹെനാവോ.

കൊളംബിയയിലെ ബൊഗോട്ട അതിരൂപതയുടെ ഔദ്യോഗിക പത്രമായ ‘എൽ കാറ്റോലിസിസ്മോ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആഗോള മിഷൻ ദിനം നമ്മുടെ സഭയുടെ മിഷനറിമാരുടെ തിരുനാളാണ്. ദിവ്യബലിയോടൊപ്പം നാം പങ്കുചേരുന്നത്, ലഭിച്ച വിശ്വാസത്തിന് ദൈവത്തോട് നന്ദി പറയുന്നതിനും മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനും വേണ്ടിയാണ്” – അദ്ദേഹം പറയുന്നു.

‘നമുക്ക് ജീവനും പ്രത്യാശയും നൽകുന്ന ക്രിസ്തുവിനെ നമുക്ക് പ്രഖ്യാപിക്കാം’ എന്നതാണ് ഈ വർഷത്തെ ആഗോള മിഷൻ ഞായറിന്റെ ആപ്തവാക്യം. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതത്തിന്റെ പ്രേഷിതരായി, പ്രത്യാശയോടെ, ആശ്വാസത്തിന്റെ വാക്കുകളായി, കാരുണ്യമുള്ള പ്രവർത്തികൾ കൊണ്ട് മിഷനറിമാരാകാൻ നമുക്കും പരിശ്രമിക്കാം – അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.