കൊളംബിയയിലെ ദൈവാലയത്തിൽ നിന്ന് ദിവ്യകാരുണ്യവും കുരിശും മോഷ്ടിക്കപ്പെട്ടു

കൊളംബിയയിലെ കാണ്ടലേറിയ ഉത്സവത്തിന്റെ തലേ ദിവസം മെഡലിൻ അതിരൂപതയിലെ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ നാമത്തിൽ ഉള്ള ഇടവക ദൈവാലയത്തിൽ നിന്ന് ദിവ്യകാരുണ്യവും കുരിശുമടക്കം നിരവധി വസ്തുക്കൾ മോഷണം പോയി. മേൽക്കൂര പൊളിച്ച് കയറിയ മോഷ്ടാക്കൾ ഏകദേശം 280 ഡോളർ വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്. മോഷണം നടന്നുവെന്നറിവായപ്പോൾ ഇടവക വികാരി ഫാ. എഡ്ഗാർ ഒറോസ്‌കോ അധികാരികളെയും നിയമപാലകരെയും വിവരമറിയിക്കുകയായിരുന്നു.

കവർച്ചാ പ്രശ്നങ്ങൾ ഈ മേഖലയിൽ വർധിച്ചു വരുന്നതിനാൽ രൂപതയും സമൂഹവും വളരെയധികം ദുഃഖം രേഖപ്പെടുത്തി. എങ്കിലും കൊറോണ വൈറസ് പകർച്ചവ്യാധിക്കുമുന്നിൽ അനുവദനീയമായ രീതിയിൽ വിശുദ്ധ ബലിയിൽ പങ്കുചേരുവാൻ വിശ്വാസികൾ വിമുഖത കാണിക്കരുതെന്നു അതിരൂപതാധ്യക്ഷൻ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് രാവിലെ എട്ടുമണിക്ക് മെഡലിൻ ആർച്ച് ബിഷപ്പ് റിക്കാർഡോ ടോബൂൺ റെസ്റ്ററെപ്പോ പ്രായശ്ചിത്ത ബലിയർപ്പണം നടത്തിയെന്ന് അതിരൂപതാ വൃത്തങ്ങൾ അറിയിച്ചു. ദിവ്യകാരുണ്യം മോഷ്ടിക്കപ്പെട്ടതിൽ അതീവ ദുഖാർത്ഥരാണ് ഇടവക സമൂഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.