തിരുവല്ല: എന്റെ രക്ഷകന് ബൈബിള്‍ മെഗാഷോയ്ക്കു തിരുവല്ല സെന്റ് മേരീസ് സ്കൂള്‍ മൈതാനത്ത് തുടക്കമായി. ക്രിസ്ത്യന്‍ഫോറം തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ സർഗക്ഷേത്രയുടെ സഹകരണത്തോടെയുള്ള എന്റെ രക്ഷകന് ബൈബിള്‍ മെഗാഷോ ഒരുക്കിയത്.
ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മെഗാഷോ ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്മാര് ക്രിസോസ്റ്റമോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങില്‍ വ്യാവസായിക സാമൂഹിക രംഗത്ത് മികച്ച സേവനം നടത്തുന്ന നെടുംപറമ്പില്ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എം.രാജുവിനെ ആദരിച്ചു.
തുടര്‍ന്ന് സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത എന്റെ രക്ഷകന് ബൈബിള്‍ മെഗാഷോ അരങ്ങേറി. 150 ഓളം കലാകാരന്മാരും 50 ഓളം പക്ഷിമൃഗാദികളും മെഗാഷോയിൽ അണിനിരന്നു.