ഡോ. സിബി മാത്യു പീടികയിൽ ഐതപ്പെ രൂപതാ ബിഷപ്പായി അഭിഷിക്തനായി

പാപ്പുവ ന്യൂ ഗ്വിനിയയിലെ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഡോ. സിബി മാത്യു പീടികയിൽ അഭിഷിക്തനായി.

ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് അദ്ദേഹം. ഐതപ്പെയിൽ നടന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് പോർട്ട് മെർസ്‌ബി ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോൺ റിബ്ബ മുഖ്യകാർമ്മികത്വം വഹിച്ചു. 2014 -ൽ പാപ്പുവ ന്യൂ ഗ്വിനിയയിൽ എത്തിയ അദ്ദേഹം വാനിമോ രൂപതാ വികാരി ജനറൽ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു വരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.