സീറോ മലബാര്‍ സെപ്തംബര്‍ 26; മത്താ 10:26-33 – ഭയപ്പെടേണ്ട

ക്രിസ്തുവിന്റെ വചനത്തിന്റെ വിജയത്തിനായി, സത്യത്തിനായി സാക്ഷ്യം നല്‍കുമ്പോള്‍ എതിര്‍പ്പുകളും ഭീഷണിയും ഉണ്ടാവുക സാധാരണമാണ്. സ്വാഭാവികമായും അപ്പോള്‍ മനസില്‍ നിറയുക ഭയമാണ്. ഇക്കാര്യങ്ങള്‍ മുമ്പേ കണ്ട് യേശു പറയുകയാണ്. നിങ്ങള്‍ അവരെ ഭയപ്പെടേണ്ട. എത്ര ഭീകരമായി അവര്‍ നിന്നെ ആക്രമിച്ചാലും, എത്ര നീചമായി പെരുമാറിയാലും എത്രമാത്രം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും നീ ഭയപ്പെടേണ്ട കാരണം ക്രിസ്തു നിന്റെ കൂടെയുണ്ട്. മനുഷ്യരുടെ മുമ്പില്‍ വാക്കാലോ വിചാരത്താലോ പ്രവര്‍ത്തിയാലോ അവനെ തള്ളിപ്പറയാത്തവരെയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ക്രിസ്തു ഏറ്റുപറയുന്നത്. ആയതിനാല്‍ സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ സംഭവിക്കുന്ന പീഢനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുക; കാരണം ക്രിസ്തു നിങ്ങളോടൊപ്പമാണ്. ക്രിസ്തു കൂടെയുണ്ടെങ്കില്‍ ആര്‍ക്ക് നിനക്ക് എതിരെ നില്‍ക്കാനാകും?
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.