വികസനം മനുഷ്യന്‍റെ സമഗ്ര വളർച്ചയ്ക്കു വേണ്ടിയാകണം: ഫ്രാൻസിസ് പാപ്പ

മ​​​നു​​​ഷ്യ​​​ന്‍റെ സ​​​മ​​​ഗ്ര വ​​​ള​​​ർ​​​ച്ച​​​യി​​​ലൂ​​​ന്നി​​​യു​​​ള്ള വികസനമാണ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ആ​​​ഫ്രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ലെ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ, പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സി​​​വി​​​ലി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും ന​​​യ​​​ത​​​ന്ത്ര​​​ പ്ര​​​തി​​​നി​​​ധി​​​ക​​​ളോ​​​ടും സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​മെ​​​ന്ന​​​തു സാമ്പത്തി​​​ക വ​​​ള​​​ർ​​​ച്ച മാ​​​ത്ര​​​മാ​​​ക്കി ഒ​​​തു​​​ക്ക​​​രു​​​തെ​​​ന്നു വി​​​. പോ​​​ൾ ആ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. വി​​​ക​​​സ​​​നം ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം. ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും വ്യ​​​ക്തി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ പൂര്‍ണ്ണനാകാനുള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്ക​​​ണം. സാ​​​ഹോ​​​ദ​​​ര്യം, പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ, പ​​​ര​​​സ്പ​​​രം സ​​​ഹാ​​​യി​​​ക്ക​​​ൽ, ഐ​​​ക്യ​​ദാ​​​ർ​​​ഢ്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ക​​​സ​​​നം ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ൾ ഒ​​​രാ​​​ളും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടി​​​ല്ല. ഈ ​​​ല​​​ക്ഷ്യ​​​ത്തി​​​നാ​​​യി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ഇ​​​ത​​​ര​ സ​​​ഭ​​​ക​​​ളു​​​മാ​​​യും മ​​​ത​​​ങ്ങ​​​ളു​​​മാ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

വി​​​വി​​ധ​​​ത​​​രം സ​​​സ്യ​​​ങ്ങ​​​ളും ജീ​​​വി​​​ക​​​ളു​​​മു​​​ള്ള മ​​​ഡ​​​ഗാ​​​സ്ക​​​ർ, ജൈ​​​വ ​​​വൈ​​​വി​​ധ്യ​​ത്താ​​ൽ സ​​മ്പന്ന​​​മാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വ്യാ​​​പ​​​ക​ വ​​​ന​-ന​​​ശീ​​​ക​​​ര​​​ണം ഈ ​​സ​​മ്പത്തി​​നു ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട്. അ​​​തു മ​​​ഡാ​​​ഗാ​​​സ്ക​​​റി​​​ന്‍റെ മാ​​​ത്ര​​​മ​​​ല്ല, ന​​​മ്മു​​​ടെ പൊ​​​തു​​ഭ​​​വ​​​ന​​​മാ​​​യ ഭൂ​​​മി​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പിനു ത​​​ന്നെ ആ​​​പ​​​ത്താണെന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.
മൊ​​​സാം​​​ബി​​​ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച ​ശേ​​​ഷ​​​മാ​​​ണ് മാ​​​ർ​​​പാ​​​പ്പ മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ലെ​​​ത്തി​​​യ​​​ത്. മൗ​​​റീ​​​ഷ്യ​​​സും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.