ഒമിക്രോൺ: വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗ നിർദേശം

ഒമിക്രോൺ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവർക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. യാത്രക്ക് മുൻപ് അവസാന 14 ദിവസം നടത്തിയ യാത്രകളുടെ വിവരങ്ങളും 72 മണിക്കൂർ മുൻപ് നടത്തിയ ആർടി പിസി ആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് എന്നിവ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ അഞ്ചു ശതമാനം ആളുകളെ ആർടി പിസി ആർ പരിശോധനക്ക് വിധേയമാക്കും. സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുമ്പോഴും ആർടി പിസി ആർ പരിശോധന നടത്തണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.