മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ നഷ്ടപരിഹാരം മക്കള്‍ക്ക് വീതിച്ചുനല്‍കും

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചാല്‍ നഷ്ടപരിഹാരം മക്കള്‍ക്ക് തുല്യമായി വീതിച്ചുനല്‍കും. മരിച്ചയാള്‍ അവിവാഹിതനാണെങ്കില്‍ സഹായധനം മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശം.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുവിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. നഷ്ടപരിഹാരത്തിന് അര്‍ഹനായ അടുത്തബന്ധു ആരാണെന്നതു സംബന്ധിച്ചാണ് ദുരന്തനിവാരണ വകുപ്പ് ഇപ്പോള്‍ വ്യക്തത വരുത്തിയിട്ടുള്ളത്. മരിച്ചയാള്‍ വിവാഹിതന്‍/വിവാഹിത ആയിരിക്കുകയും ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ ജീവിച്ചിരിപ്പില്ലാത്ത ആളുമാണെങ്കില്‍ സഹായത്തിന് മാതാപിതാക്കള്‍ക്കാണ് തുല്യമായ അര്‍ഹത. മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യയ്ക്കുമാണ് സഹായധനം അനുവദിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.