2022 -ൽ ഫ്രാൻസിസ് പാപ്പാ സന്ദർശിക്കാൻ സാധ്യതയുള്ള രാജ്യങ്ങൾ

2022 -ൽ പാപ്പാ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് താഴെ കൊടുക്കുന്നത്. പരിശുദ്ധ സിംഹാസനം ഔദ്യോഗികമായി ഈ യാത്രകളെക്കുറിച്ച് അറിയിച്ചിട്ടില്ലെങ്കിലും യാത്ര ചെയ്യാൻ സാധ്യതയുള്ളതും മുൻപ് അറിയിച്ചിട്ടുള്ളതുമായ രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്.

ഹംഗറി

2021 സെപ്തംബറിൽ ആരംഭിച്ച ബുഡാപെസ്റ്റിലെ അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ചടങ്ങിനായി ഫ്രാൻസിസ് മാർപാപ്പ 2022 -ൽ ഹംഗറി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 22 -ന്, സ്പാനിഷ് മാധ്യമങ്ങളോട് ഈ യാത്രയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

കോംഗോ 

2021 ഒക്ടോബർ 22 -ന്, സ്പാനിഷ് മാധ്യമങ്ങളോട് നടത്തിയ അഭിമുഖത്തിൽ കോംഗോ സന്ദർശിക്കുമെന്ന സൂചന പാപ്പാ നൽകി. 1980 -ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ആദ്യ ആഫ്രിക്കൻ പര്യടനത്തിനിടെയായിരുന്നു ഈ രാജ്യങ്ങൾ അവസാനമായി സന്ദർശിച്ചത്.

ഈസ്റ്റ് തിമോർ

2020 സെപ്റ്റംബറിൽ നടത്താനിരുന്നതും പകർച്ചവ്യാധി കാരണം റദ്ദാക്കിയതുമായ ഈസ്റ്റ് തിമോർ സന്ദർശനം നടത്താൻ പാപ്പ ആഗ്രഹിക്കുന്നു. 1989 -ൽ ജോൺപോൾ രണ്ടാമനായിരുന്നു കിഴക്കൻ തിമോറിലേക്ക് അവസാനമായി യാത്ര ചെയ്ത മാർപാപ്പാ.

പപ്പുവ ന്യൂ ഗ്വിനിയ

ഫ്രാൻസിസ് പാപ്പയുടെ പപ്പുവ ന്യൂ ഗിനിയയിലേക്കുള്ള ആദ്യ യാത്രക്കും ഈ വർഷം പദ്ധതിയുണ്ട്. 1995 -ൽ ജോൺപോൾ രണ്ടാമൻ പാപ്പ ഇവിടം സന്ദർശിച്ചിരുന്നു.

പാപ്പാ സന്ദർശിക്കാൻ സാധ്യതയുള്ള മറ്റ് ചില സ്ഥലങ്ങളാണ് മാൾട്ടയും കസാക്കിസ്ഥാനും. യഥാർത്ഥത്തിൽ 2020 മാർച്ചിൽ ആസൂത്രണം ചെയ്യുകയും പകർച്ചവ്യാധി കാരണം മാറ്റിവയ്ക്കുകയും ചെയ്തതതാണ് പാപ്പായുടെ മാൾട്ട യാത്ര. തുടർന്ന് സൈപ്രസിനും ഗ്രീസിനുമൊപ്പം മാൾട്ടയും ഡിസംബറിൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അത്  മാറ്റിവയ്ക്കുകയായിരുന്നു.

മാൾട്ട യാത്ര 2022 -ൽ നടക്കുമെന്നാണ് കരുതപ്പെടുന്നത്. 2022 ഒക്ടോബറിൽ കസാക്കിസ്ഥാനിലെ തലസ്ഥാന നഗരമായ നൂർസുൽത്താനിൽ നടക്കുന്ന പരമ്പരാഗത മതനേതാക്കളുടെ സമ്മേളനത്തിലേക്ക് പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുമുണ്ട്.

വിവർത്തനം: ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.