മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ രാജ്യങ്ങൾ പകർച്ചവ്യാധിയെ ഉപയോഗപ്പെടുത്തിയതായി റിപ്പോർട്ട്

മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർധിപ്പിക്കുന്നതിന് പകർച്ചവ്യാധി സമയത്തെ പല രാജ്യങ്ങളും ഉപയോഗിച്ചതായി പഠന റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ചില സർക്കാരുകൾ ന്യൂനപക്ഷങ്ങളെ തെറ്റായ പ്രചാരണത്തിലൂടെയോ അല്ലെങ്കിൽ പകർച്ചവ്യാധി സമയത്ത് അന്യായമായ നിയന്ത്രണങ്ങൾ മൂലമോ പീഡിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചില സ്ഥലങ്ങളിൽ സ്ഥാപിച്ച പൊതുജനാരോഗ്യ നടപടികൾ “അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നവ ആയിരുന്നില്ല. മതപരമായ ആചാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ന്യൂനപക്ഷങ്ങൾ ബുദ്ധിമുട്ടി. രോഗം പകരും എന്ന വ്യാജേന ദൈവാലയങ്ങൾ അടച്ചിടും. അതെ സമയം പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കുകയും ചെയ്തു. വൈറസ് പടരുന്നതോടെ യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും യഹൂദവിരുദ്ധത വർദ്ധിച്ചുവരികയാണെന്ന് യു‌എസ്‌സി‌ആർ‌എഫ് കമ്മീഷണർ ജോണി മൂർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

മതസ്വാതന്ത്ര്യം ഏറ്റവും മോശമായ 14 രാജ്യങ്ങളുടെ പട്ടികയും അവിടുത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ദുരിതങ്ങളും ആണ് റിപ്പോർട്ടിൽ ഉള്ളത്. ഏപ്രിൽ 21 -നാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.