കുമ്പസാരം നിരോധിക്കണമെന്ന നിർദ്ദേശത്തിനെതിരെ പ്രസിഡന്റിനു പരാതി സമർപ്പിക്കുന്നു

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ഇത്തരം പ്രസ്താവനകൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപെട്ട് ഇന്ത്യൻ പ്രസിഡന്റിന് പരാതി സമർപ്പിക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസ സമൂഹം.

വനിതാകമ്മീഷന്റെ ശുപാര്‍ശ തള്ളികളയണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തിര നടപടി കൈകൊള്ളണം എന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഓണ്‍ലൈന്‍ പരാതി സമര്‍പ്പിക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നു.

ഓണ്‍ലൈന്‍ പരാതിയില്‍ sign ചെയ്തു കൊണ്ടാണ് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെയുള്ള എതിര്‍പ്പ് പ്രകടമാക്കേണ്ടത്.

ഒപ്പം #ConfessionIsOurRight ‍ എന്ന ഹാഷ് ടാഗ് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാനും എല്ലാവരും ശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.