കുമ്പസാര നിരോധന ശുപാർശ അപലപനീയം: എ കെ സി സി

ക്രൈസ്തവരുടെ പാവനമായ കുദാശയായ കുമ്പസാരം നിരോധിക്കണം എന്ന വനിതാ കമ്മിഷന്റെ ശുപാർശ അപലപനീയം ആണെന്ന് എ കെ സി സി. എല്ലാ മതങ്ങളുടെ അനുഷ്ടന ആചാരങ്ങളെ കുറിച്ച് അറിവില്ലാത്തവർ ഉയർന്ന പദവിയിൽ നിയോഗിക്കരുതെന്ന് എകെസിസി പറഞ്ഞു.

നെടുമണ്ണി എ കെ സി സി യോഗം ഫാ. അഗസ്റ്റിൻ കൊല്ലംപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. നെടുംകുന്നം ഫോറോനോ പ്രസിഡന്റ് പി ടി ജോൺ അധ്യക്ഷത വഹിച്ചു. എ കെ സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക ജാഥക്ക് പത്തിന് രാവിലെ 10 :15 നെടുമണ്ണി കവലയിൽ സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.