കോവിഡ് കാലത്തെ സ്തുത്യർഹ സേവനം: ബോംബെ വൈദികന് ആദരം

കോവിഡ് കാലത്തെ സ്തുത്യർഹ സേവനത്തിന് ബോംബെ രൂപതയിലെ വൈദികനെ അഭിനന്ദിച്ച് മഹാരാഷ്ട്രാ ഗവർണർ. കോവിഡ് കാലത്ത് നിർണ്ണായകമായ സേവനങ്ങൾ നൽകിയവരെ ആദരിക്കുന്ന ചടങ്ങിൽ വച്ച് ഫാ. ഫിറ്റ്സ്ജെറാൾഡ് ഫെർണാണ്ടസിനെ ഗവർണർ ഭഗത് സിംഗ് കോശ്യരി ആദരിച്ചു.

ബോംബെ അതിരൂപതയിലെ ബാന്ദ്ര രൂപതയുടെ അജപാലന റെക്ടറാണ് അദ്ദേഹം. കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും വൈദ്യസഹായം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. “ഫാ. ഫെർണാണ്ടസിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. പകർച്ചവ്യാധി സമയത്ത് ആവശ്യമുള്ളവരെ സമീപിക്കാനുള്ള നിസ്വാർത്ഥപരിശ്രമങ്ങൾ നടത്തുവാൻ ദൈവം ഇനിയും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ” എന്ന് ബോംബെ രൂപത തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.