ഇസ്രായേലിൽ ക്രിസ്തുമസ് ട്രീകൾ അഗ്നിക്കിരയാക്കിയ സംഭവം ക്രിസ്തീയ അവഹേളനം 

വടക്കൻ ഇസ്രായേലിലെ അറബ് നഗരമായ സഖ്‌നൈനിൽ ദൈവാലയങ്ങൾക്കു മുന്നിൽ സ്ഥാപിച്ച ക്രിസ്തുമസ് ട്രീകൾ അഗ്നിക്കിരയാക്കിയ സംഭവം ക്രൈസ്തവരെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു എന്നും മനപ്പൂർവ്വം മുൻകൂട്ടി തയ്യാറാക്കിയത് ആയിരുന്നു എന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാ ഓർഡിനറികളുടെ അസംബ്ലി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ഇവർ.

ഡിസംബർ 26 -ന് അതിരാവിലെ ആണ് സെന്റ് ജോസഫ് മെൽകൈറ്റ് കത്തോലിക്കാ പള്ളിയിലെ ക്രിസ്തുമസ് ട്രീ അഗ്നിക്കിരയായത്. ഏതാണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞു കാവൽക്കാരൻ പോയതിനു ശേഷം നഗരത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ മുന്നിലുള്ള ക്രിസ്മസ് ട്രീയും അഗ്നിക്കിരയാക്കി. മതചിഹ്നങ്ങളെ നശിപ്പിക്കുന്നതും വിശ്വാസികളെ കഠിനമായി വ്രണപ്പെടുത്തുന്നതുമായ സംഭവങ്ങളെ ഗൗരവമായി കാണുന്നു എന്നും കുറ്റവാളികളെ പിടികൂടാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കും എന്നും പോലീസ് അറിയിച്ചു.

“ഈ രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നത് കുറ്റവാളികൾ ക്രിസ്തീയ മത ചിഹ്നങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നു എന്നതാണ്. അതിലൂടെ അവർ ക്രിസ്ത്യാനികളെ മാത്രമല്ല, മുഴുവൻ സമൂഹത്തെയും ലക്ഷ്യമാക്കി.” കത്തോലിക്കാ ഓർഡിനറികൾ സംഭവത്തെ തുടർന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.