ചൈനയിൽ ക്രിസ്തുമസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തി ഭരണകൂടം

ചൈനയിൽ കോവിഡ് പകർച്ചവ്യാധി കാരണമായി പറഞ്ഞ് ക്രിസ്തുമസ് ആഘോഷം പാടില്ലെന്ന് ഭരണകൂടം അറിയിച്ചു. ‘റേഡിയോ ഫ്രീ ഏഷ്യ’യാണ് ദേവാലയങ്ങളിൽ ക്രിസ്തുമസ് ആഘോഷം പാടില്ലെന്ന വാർത്ത പുറത്തുവിട്ടത്.

ഷാൻഡോംഗ്, അൻഹുയി, ഗുവാങ്‌ഡോംഗ് എന്നിവിടങ്ങളിലെ പ്രാദേശിക അധികാരികൾ കോവിഡ് കാലത്തെ മതപരമായ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 2018 – മുതൽ ചൈനീസ് അധികൃതർ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടും സ്കൂളുകളോടും നിർദ്ദേശിച്ചതായി ഒരു ക്രൈസ്തവൻ വെളിപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ, പല കടകളിലും ക്രിസ്തുമസ് വിളക്കുകളും ക്രിസ്തുമസ് ട്രീകളും വിൽക്കുന്നത് നിർത്തിയിരുന്നു.

ചൈനയിൽ ക്രിസ്തുമസ് ഉല്പന്നങ്ങൾ വിൽക്കുന്ന 3,000-ലധികം കമ്പനികളുണ്ട്. ഗ്വാങ്‌ഡോംഗ്, ഷെജിയാങ്, അൻഹുയി എന്നിവയാണ് ഏറ്റവും കൂടുതൽ ഉല്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നത്. ഈ കമ്പനികൾ ഈ ക്രിസ്തുമസ് ഉൽപ്പന്നങ്ങളിൽ നിന്ന് ലാഭം കൊയ്യുമ്പോൾ, ക്രിസ്തുമസ് ആഘോഷിക്കുന്നതിൽ നിന്ന് ഭരണകൂടം തന്നെ അവരെ തടയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.