ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും: ക്രിസ്തുമസ്സ്

ഒന്നാം ദിവസം
ഡിസംബറിന്റെ തണുത്ത രാവുകളിൽകളിൽ ക്രിസ്സ്മസ്സ് ഒരുങ്ങുകയാണ്. കാത്തിരിപ്പിന്റെയും, ഒരുക്കങ്ങളുടെയും പ്രദിക്ഷിണ വഴികളിൽ നിറമുള്ള ഓർമ്മകളുടെയും നക്ഷത്ര വിളക്കുകളുടെയും ഗ്ലോറിയാ ഗീതങ്ങളുടെയും അകമ്പടികളുണ്ട്. ഈ പ്രദിക്ഷണ വഴികളിൽ നിങ്ങളുടെ ധ്യാനവിചാരങ്ങളിൽ ഒരു ചിരാത് കൊളുത്താനുള്ള പരിശ്രമമാണിത്.

ചിന്തകളും വിചാരങ്ങളും മാത്രമാണ് എന്റേത്. അതിനെ ധ്യാനമാക്കേണ്ടത് നിങ്ങളാണ്. ചിന്തകളുടെ ചിരാത് കൊളുത്തി ഡിസംബറിന്റെ പുണ്യമായ പുൽക്കൂട്ടിലെ ഉണ്ണീശോയൊടൊപ്പം നമുക്കും ധ്യാനിക്കാം. ക്രിസ്സ്മസ്സ് ആകാം, ഇമ്മാനുവേലാകം, ദൈവാനുഗ്രഹം നമ്മോടൊപ്പം നടക്കട്ടെ …

ക്രിസ്തുമസ്സ്
ദൈവം മനുഷ്യനായി രൂപാന്തരപ്പെട്ടതിന്റെ  ഓർമ്മ
നിനക്കുവേണ്ടി മനുഷ്യനായ ദൈവം അപരന് വേണ്ടി  നീ  ക്രിസ്തു ആകണമെന്ന്  ഓർമ്മപെടുത്തുന്നതാണ് ക്രിസ്തുമസ്സ്.
ജീവിത വഴികളിൽ മറ്റൊരു  ക്രിസ്തുവായ് പുനർജ്ജനിക്കാം. അതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.