മധുരം വചനം: ഡിസംബർ 22 – ക്രിസ്തുമസ് കഥാപാത്രങ്ങൾ

ജ്ഞാനികളുടെ സന്ദർശനം 

ഫാ. അജോ രാമച്ചനാട്ട്

പൂജാരാജാക്കൻമാരെ പറ്റി ബൈബിളിൽ കൂടുതലൊന്നും കാണുന്നില്ല. എന്നാലും, അവർ മൂന്നുപേരും വിവിധ ദേശങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്നും ഒരാൾ ഇന്ത്യയിൽ നിന്നായിരുന്നു എന്നുമൊക്കെ പറയപ്പെടുന്നുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതാണ് – ആകാശത്ത് എത്രയോ നക്ഷത്രങ്ങൾ മിന്നിമറയുന്നു. അതിലൊന്ന്, രക്ഷകന്റെ ജനനത്തിന്റെ സൂചനയാണെന്ന് അവർ തിരിച്ചറിഞ്ഞു എന്നുള്ളതാണ്. അതുകൊണ്ടാണ്, അവരെ ജ്ഞാനികളെന്ന് വിളിക്കുന്നതും !

ഉള്ളിൽ ജ്ഞാനമുണ്ടോ എന്നതാണ് ചോദ്യം. കാഴ്ചകൾക്കു പിന്നിലുള്ള യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി ജീവിതം ക്രമീകരിക്കാൻ വേണ്ട വിവേകം ഉണ്ടോയെന്നാണ്. അര്‍ത്ഥപൂർണ്ണമായ ഒരു ജീവിതം അതാവശ്യപ്പെടുന്നുണ്ട് താനും !

ദൈവമേ, കാഴ്ചകൾക്കു പിന്നിലുള്ള ദൈവഹിതം മനസ്സിലാക്കാൻ ഞങ്ങൾക്ക് ജ്ഞാനം നൽകണമേ..

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം…

ഫാ. അജോ രാമച്ചനാട്ട്