ദൈവരാജ്യം സമാഗതമാകുന്നതിനായി ലോകരാഷ്ട്രങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നു

ദൈവരാജ്യം സമാഗതമാകുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് 85 രാജ്യങ്ങളിലെ ക്രൈസ്തവര്‍. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ മുതല്‍ പന്തക്കുസ്ത തിരുനാള്‍ വരെയുള്ള പത്തു ദിവസങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരിക്കുന്നത്. 2016 ല്‍ കാന്റര്‍ബറിയിലെ ബിഷപ്പാണ് ആദ്യമായി ഈ പ്രാര്‍ത്ഥനാ യജ്ഞത്തിനു തുടക്കം കുറിക്കുന്നത്.

വിവിധ രാജ്യങ്ങള്‍ ഈ പത്തു ദിവസം പ്രാര്‍ത്ഥനാ നിര്‍ഭരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഹവായ്, ഉത്തര ഫിജി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇത്തവണ പുതുതായി പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ ‘ദൈ കിംഗ്ഡം കംസ്’ പ്രാര്‍ത്ഥനാ പരിപാടിയില്‍ ചില പുതുമകളുണ്ട്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ സംബന്ധമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി പുതിയ ആപ്പും ആരംഭിച്ചിട്ടുണ്ട്. വീഡിയോ വിചിന്തനം, നൊവേന, ഓര്‍മ്മപ്പെടുത്തലുകള്‍, വ്യക്തിപരമായ പ്രാര്‍ത്ഥനക്ക് വേണ്ടിയുള്ള അലാം തുടങ്ങിയ സൗകര്യങ്ങള്‍ ആപ്പില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.