വത്തിക്കാന്‍-ചൈന കരാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്കാ വിശ്വാസികളുടെ കത്ത്

സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ചൈന നടത്തുന്ന ക്രൂരതകള്‍ ചൂണ്ടിക്കാട്ടി വത്തിക്കാന്‍ ചൈന കരാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക വിശ്വാസികളുടെ കത്ത്. ചൈനയിലെ പ്രമുഖ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമമായ കാത്തലിക് ഹെറാള്‍ഡിനാണ് വിശ്വാസികള്‍ കത്തയച്ചത് ക്രൂരമായ പീഡനങ്ങളും, മര്‍ദ്ദനങ്ങളും, അവയവം കടത്തല്‍ തുടങ്ങിയവയും കത്തില്‍ പരാമര്‍ശിക്കുന്നു.

ചൈനീസ് ജയിലുകളില്‍ അവയവം നീക്കം ചെയ്യല്‍, മര്‍ദ്ദനം തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ചൈന ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. അവയവം നീക്കം ചെയ്യുമ്പോള്‍ ആളുകള്‍ മരിച്ചാല്‍ അത് മസ്തിഷ്‌കമരണമായി തീര്‍ക്കും. ഇതുകൂടാതെ ലൈംഗികമായ പീഡനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇലക്ട്രിക് ഷോക്ക് അടുപ്പിക്കുക, ‘ടൈഗര്‍ ചെയറിന്റെ’ ഉപയോഗം തുടങ്ങിയവ മറ്റു ചില പീഡന മുറകളാണ്. ചൈന നടത്തിയ അതിക്രമങ്ങളുടെ നിരവധി തെളിവുകളുണ്ടായിട്ടും വത്തിക്കാന്‍ ചൈന കരാറിനെ പിന്തുണക്കുന്ന അധികൃതര്‍ അവരുടെ സ്ഥാനത്തെ അപമാനിക്കുകയായാണെന്ന് കത്തില്‍ ഒപ്പുവെച്ച കത്തോലിക്ക വിശ്വാസികള്‍ ആരോപണമുന്നയിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെനഡിക്ട് റോജേഴ്‌സ്, സെന്റ് മേരിസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഫിലിപ്പ് ബൂത്ത്, ലാറ്റിന്‍ മാസ്സ് സൊസൈറ്റി അധ്യക്ഷന്‍ ജോസഫ് ഷാ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ച ചില പ്രമുഖര്‍.