ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് സ്നേഹത്തിന്റെ പാലങ്ങൾ ഉണ്ടാക്കാൻ: സിബിസിഐ

ക്രിസ്ത്യാനികൾ എന്ന നിലയിൽ സമൂഹത്തിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങൾ പണിയാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ എന്ന് സിബിസിഐ പ്ലീനറി സമ്മേളനം. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് സമ്മേളനത്തിൽ ചർച്ചകൾ നടന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ ഈ മഹത്തായ ജനതയെ വേർതിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ല. ഒപ്പംതന്നെ, ഇന്ത്യയുടെ പവിത്രമായ ഭരണഘടനയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. പരസ്പരമുള്ള സംശയം എല്ലായ്പ്പോഴും സമാധാനത്തിനു വെല്ലുവിളി ഉയർത്തുന്നു. സമ്മേളനം വിലയിരുത്തി.