ഞാന്‍ പറഞ്ഞത് തെറ്റല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്നെ അടിച്ചത്?

തൃശ്ശൂര്‍ അതിരൂപതയില്‍ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍‍ നടന്ന അത്മായ സമര്‍പ്പിത സമ്മേളനത്തില്‍ ഫാ. നോബിൾ തോമസ് പാറക്കൽ നല്കിയ സന്ദേശം.

മൂന്ന് വസ്തുതകള്‍, യാഥാര്‍ത്ഥ്യങ്ങള്‍, ചരിത്രവസ്തുതകള്‍

1. സഭക്ക് നന്മകളുണ്ട്
2. സഭക്ക് അവളുടേതായ ദൗര്‍ബല്യങ്ങളുണ്ട്.
3. സഭക്ക് ശത്രുക്കളുണ്ട്

മൂന്ന് നിലപാടുകള്‍

1. നാം നമ്മുടെ തെറ്റുകള്‍ അംഗീകരിക്കേണ്ടതുണ്ട്
2. നാം നമ്മുടെ ആത്മധൈര്യം വീണ്ടെടുക്കേണ്ടതുണ്ട്
3. നാം സത്യത്തിന്റെയും നീതിയുടെയും പക്ഷത്താണെന്ന് വിളിച്ചു പറയേണ്ടതുണ്ട്; സ്ഥാപിക്കേണ്ടതുണ്ട്.

വിശുദ്ധിയെന്നത് തുറന്ന സംസാരം കൂടിയാണ് (Gaudete et Exsultate, 129-139)
ഭയപ്പെടരുത് (മര്‍ക്കോ. 6:50), ലോകാവസാനം വരെ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും (മത്താ. 28:20).

ധീരത എവിടെ നിന്ന് വരുന്നു… സഭയെപ്പറ്റിയുള്ള തീക്ഷ്ണതയില്‍ നിന്ന്… വിശ്വാസത്തെപ്പറ്റിയുള്ള തീക്ഷ്ണതയില്‍ നിന്ന്… സ്വീകരിച്ചിരിക്കുന്ന വിളിയെപ്പറ്റിയുള്ള തീക്ഷ്ണതയില്‍ നിന്ന്… തീക്ഷ്ണതയില്‍ നിന്നാണ് ധീരതയുണ്ടാകുന്നത്.

– സൗകര്യപ്രദമായ തീരത്ത് നില്‍ക്കാന്‍ നാം വല്ലാതെ പ്രലോഭിതരാകുന്നു. എന്നാല്‍ ആഴത്തിലേയ്ക്ക് നീക്കി വലയെറിയാന്‍ കര്‍ത്താവ് നമ്മോട് ആഹ്വാനം ചെയ്യുന്നു.
– ഭയം കൊണ്ടും കണക്കുകൂട്ടലുകള്‍ കൊണ്ടും നാം തളര്‍ന്നുപോകരുത്. സുരക്ഷിതമായ അതിരുകള്‍ക്കുള്ളില്‍ മാത്രം നടക്കാന്‍ നാം ശീലിക്കരുത്. അടച്ചുമൂടിയ സ്ഥലങ്ങള്‍ പൂപ്പല്‍ പിടിച്ച് ആരോഗ്യകരമല്ലാതാകുമെന്ന് നാം ഓര്‍മ്മിക്കണം.

ക്രൈസ്തവവിശ്വാസത്തെ ഓര്‍മ്മകളുടെ ഒരു മ്യൂസിയമാക്കാന്‍ – ചരിത്രശേഷിപ്പുകളുടെ ഒരു കൂമ്പാരമാക്കാന്‍ നാം അനുവദിക്കരുത്. നമുക്ക് ആദിമസഭയുടെ അപ്പസ്തോലിക ധീരതയാല്‍ നിറയാം. ദുരാരോപണങ്ങള്‍.. അവ ഉന്നയിക്കപ്പെടുന്ന ചുണ്ടുകളില്‍ തന്നെ മരണമടയുന്നുവെന്ന് നമുക്ക് ഉറപ്പാക്കാം.