വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പുകൾ സ്വീകരിച്ച് യുഎസ് ബിഷപ്പുമാർ

വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പുകൾ സ്വീകരിച്ച് യുഎസ് -ലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘം. അസീസി – നോസെറ അംബ്ര – ഗുവൽഡോ ടാഡിനോയുടെ ആർച്ചുബിഷപ്പ് ഡൊമെനിക്കോ സോറന്റിനോ ഏപ്രിൽ ഏഴിനാണ് വാഴ്ത്തപ്പെട്ട കാർലോയുടെ തിരുശേഷിപ്പ് ബിഷപ്പുമാരുടെ സംഘത്തിനു സമ്മാനിച്ചത്.

ന്യൂയോർക്കിലെ കർദ്ദിനാൾ തിമോത്തി ഡോലനാണ് യുഎസ് -ലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയെ പ്രതിനിധീകരിച്ച് തിരുശേഷിപ്പ് സ്വീകരിച്ചത്. ബ്രോങ്ക്‌സിലെ സെന്റ് റീത്ത ഓഫ് കാസിയ – സെന്റ് പയസ് വി ദേവാലയത്തിൽ നടന്ന പരിശുദ്ധ കുർബാനയിലാണ് ഈ പ്രസ്തുത കർമ്മം നടന്നത്.

യുഎസ് ബിഷപ്പുമാർ ഒരു വർഷത്തേക്കാണ് ഈ തിരുശേഷിപ്പ് സൂക്ഷിക്കുന്നത്. ദേശീയതലത്തിൽ ദിവ്യകാരുണ്യഭക്തി വളർത്തുന്നതിന്റെ ഭാഗമായാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.