അമേരിക്കയിലെ ക്രൈസ്തവ ദൈവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് മരണം

അലബാമയിലെ സെന്റ് പീറ്റേഴ്സ് എപ്പിസ്‌കോപ്പൽ ദൈവാലയത്തിൽ ആയുധധാരിയുടെ ആക്രമണം. ജൂൺ 16-നു നടന്ന ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

വെസ്താവിയ ഹിൽസിലെ ബെര്‍മിങ്ഹാം പ്രദേശത്താണ് ഈ ദൈവാലയം സ്ഥിതിചെയ്യുന്നത്. ദൈവാലയത്തിൽ പ്രാർത്ഥനക്കായി ഒരു കൂട്ടം വിശ്വാസികൾ ഒരുമിച്ചു കൂടിയപ്പോഴായിരുന്നു ആക്രമണം. അക്രമി വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി അക്രമിയെ അറസ്റ്റ് ചെയ്‌തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്താണ് അക്രമിയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വെളിവായിട്ടില്ല.

സംഭവത്തില്‍ അലബാമ ഗവര്‍ണര്‍ കെയ് എലെൻ ഖേദം അറിയിച്ചു. വെസ്റ്റാവിയ ഹില്‍സ് 39,000-ത്തോളം പേര്‍ താമസിക്കുന്ന പ്രദേശമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.