അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള കുട്ടികളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി മാർപാപ്പ

അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള കുട്ടികളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി മാർപാപ്പ. ഒക്ടോബർ ഒന്നിലെ ത്രികാലജപ പ്രാർഥനാവേളയിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജാലകത്തിൽ അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചുകുട്ടികളും പാപ്പയോടൊപ്പം ഉണ്ടായിരുന്നു.

“കുട്ടികളെപ്പോലെ പരിശുദ്ധമായ വികാരങ്ങളിലേക്കു മടങ്ങുക; കാരണം സ്വർഗരാജ്യം അവരുടേതാണ്. ബന്ധങ്ങളിൽ എങ്ങനെ സുതാര്യത പുലർത്തണമെന്നും അപരിചിതരെ എങ്ങനെ സ്വീകരിക്കണമെന്നും സൃഷ്ടികളെ എങ്ങനെ പരിപാലിക്കാമെന്നും കുട്ടികൾ നമ്മെ പഠിപ്പിക്കുന്നു” – മാർപാപ്പ സന്ദേശത്തിൽ പങ്കുവച്ചു. നവംബർ ആറിന് വത്തിക്കാനിൽവച്ച് കുട്ടികളുമായുള്ള കൂടിക്കാഴ്ച നടത്തുമെന്നും മാർപാപ്പ ഔദ്യോഗികമായി അറിയിച്ചു.

വി. കൊച്ചുത്രേസ്യായുടെ തിരുനാൾദിനമായ ഒക്ടോബർ ഒന്നിന്, സ്വർഗത്തിലേക്കുള്ള വിശുദ്ധയുടെകുറുക്കുവഴിയെക്കുറിച്ചും ഒക്ടോബർ 15 -ന് പുറത്തിറക്കുന്ന മാർപാപ്പയുടെ പുതിയ അപ്പസ്തോലികലേഖനത്തെക്കുറിച്ചും പാപ്പ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.