സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാൾദിനത്തിൽ മാർപാപ്പയുടെ പ്രത്യേക പൊതുപരിപാടികൾ

നവംബർ ഒന്നിന് സകല വിശുദ്ധരുടെയും തിരുനാൾദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രസംഗം നടത്തുകയും, റോമിലെ സമയം ഉച്ചയ്ക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് അഭിമുഖമായുള്ള ജനാലയിൽ നിന്നുകൊണ്ട് ആഞ്ചലൂസ് പ്രാർഥനയ്ക്ക് നേതൃത്വംനൽകുകയും ചെയ്യും. പ്രധാനപ്പെട്ട തിരുനാളുകളിൽ ഇപ്രകാരം പ്രാർഥന നയിക്കുന്നത് മാർപാപ്പയുടെ പതിവാണ്.

ഈ വർഷത്തെ സകല മരിച്ചവരുടെയും തിരുനാൾദിനത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ 426 കോമൺവെൽത്ത് ശ്മശാനങ്ങൾ ഉൾക്കൊള്ളുന്ന റോം യുദ്ധസെമിത്തേരിയിൽ രാവിലെ 10 മണിക്ക് പരിശുദ്ധ കുർബാനയ്ക്ക് നേതൃത്വംനൽകും. റോമൻ കാലഘട്ടത്തിലെ പിരമിഡായ സെസ്റ്റിയസിന്റെ പിരമിഡിനു സമീപമാണ് ഈ സെമിത്തേരി.

നവംബർ മൂന്നിന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും കഴിഞ്ഞ വർഷം അന്തരിച്ച ബിഷപ്പുമാരുടെയും കർദിനാൾമാരുടെയും ആത്മശാന്തിക്കായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന പരിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷത വഹിക്കും. നവംബർ ആദ്യവാരം എപ്പോഴെങ്കിലും ഈ കുർബാന അർപ്പിക്കുന്നത് മാർപാപ്പയുടെ പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.