ഐക്യത്തിന്റെ വിത്തുപാകി മാർപാപ്പയുടെ മംഗോളിയൻ സന്ദർശനം: കർദിനാൾ ജോർജ് മാരെങ്കോ

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ നടന്ന മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം ഐക്യത്തിന്റെ വിത്ത് പാകുന്നതായിരുന്നു എന്ന് കർദിനാൾ ജോർജ് മാരെങ്കോ. മാർപാപ്പയുടെ സന്ദർശനത്തിന്റെ സമാപനത്തിനുശേഷം വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് കർദിനാൾ മാരെങ്കോ ഇപ്രകാരം വ്യക്തമാക്കിയത്.

“കഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് ദൈവകൃപയുടെ ദിനങ്ങളായിരുന്നു. മംഗോളിയൻ കത്തോലിക്കരുടെ ചെറിയ ഗണത്തോടും മംഗോളിയ എന്ന മുഴുവൻ രാഷ്ട്രത്തോടും വലിയ ഇടയൻ പ്രകടിപ്പിച്ച അടുപ്പം നാം അനുഭവിച്ചു. ഇത് നമ്മിൽ ആനന്ദത്തിന്റെ വികാരം നിലനിർത്തുന്നു. അത് സുവിശേഷത്തിന്റെ ആനന്ദമാണ്. ഈ ആനന്ദം ധ്യാനിക്കണം ഈ ആനന്ദത്തിലേക്ക് തിരിച്ചുപോകണം” – കർദിനാൾ മാരെങ്കോ പങ്കുവച്ചു.

മംഗോളിയൻ സന്ദർശനവേളയിൽ വിവിധ മതവിശ്വാസങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള 11 പ്രതിനിധികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ഭൂമിയിലെ മറ്റു തീർഥാടകരുമായി യോജിച്ചുജീവിക്കാനും നാം താമസിക്കുന്ന സ്ഥലങ്ങളിൽ ആ സൗഹാർദം പങ്കുവയ്ക്കാനും മാർപാപ്പ മതാന്തരസദസ്സിൽ ഓർമ്മപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.