ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

ദൈവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാമെന്ന വിശ്വാസം മൂലം അവിടുന്ന് കൊണ്ടുവരുന്ന പുതുമയെ തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ലെന്നും, ആഗമനകാലം നമ്മുടെ കാഴ്‌ചപ്പാടുകൾ മാറ്റാനും ദൈവത്തിന്റെ കരുണയുടെ മഹത്വത്തിൽ വിസ്‌മയിക്കാനുള്ള സമയമാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഡിസംബർ പതിനഞ്ചിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ദൈവത്തിലേക്ക് തുറന്ന മനസ്സോടെ നോക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ എഴുതിയത്.

പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു: “ദൈവത്തെക്കുറിച്ച് ഏറെ അറിയാമെന്ന അനുമാനത്തിലായിരിക്കുന്നതുകൊണ്ട് ചിലപ്പോഴൊക്കെ കർത്താവ് കൊണ്ടുവരുന്ന പുതുമയെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. അതുകൊണ്ടു തന്നെ ആഗമനകാലം നമ്മുടെ കാഴ്‌ചപ്പാടുകളെ മാറ്റാനും അതുവഴി ദൈവത്തിന്റെ കാരുണ്യത്തിന്റെ ഔന്ന്യത്തെത്തെക്കുറിച്ചോർത്ത് വിസ്‌മയിക്കാനുമുള്ള സമയവുമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.