ദുഃഖവെള്ളിയാഴ്ച വിശുദ്ധ നാടിനായി ഉദാരമനസ്‌കതയോടെ സംഭാവന നൽകുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ഏപ്രിൽ ഏഴിന് ദുഃഖവെള്ളിയാഴ്ച, വിശുദ്ധനാടിനുവേണ്ടിയുള്ള ധനശേഖരണത്തിൽ ഉദാരമനസ്കത കാണിക്കാൻ ലോകമെമ്പാടും ഉള്ള കത്തോലിക്കാരോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. ഓറിയന്റൽ സഭകൾക്കായുള്ള ഡിപ്പാർട്ട്‌മെന്റിന്റെ പ്രിഫെക്റ്റ് ക്ലോഡിയോ ഗുഗെറോട്ടി ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിൽ ആണ് പപ്പയുടെ ഈ ആഹ്വാനമുള്ളത്.

“പരിശുദ്ധ പിതാവ് ഫ്രാൻസിസ്, തന്റെ മുൻഗാമികൾ സ്ഥിരീകരിച്ചതിന് അനുസൃതമായി, വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തോട് ഐക്യദാർഢ്യത്തിൽ തുടരാൻ അവരെ തീവ്രമായി ക്ഷണിക്കുന്നതിന് ഓറിയന്റൽ സഭകൾക്കായുള്ള ഡിപ്പാർട്ട്മെന്റിനെ ഈ വർഷം ചുമതലപ്പെടുത്തുന്നു” മോൺ. ക്ലോഡിയോ ഗുഗെറോട്ടി എഴുതി.

ജറുസലേമിലാണ് ഞങ്ങളുടെ ഉത്ഭവം, അവിടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നത് തുടരുന്ന സഹോദരീസഹോദരന്മാരോട് ഐക്യത്തോടെയും ഐക്യദാർഢ്യത്തോടെയും നിലകൊള്ളാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സുവിശേഷത്തിൽ യേശു പ്രകീർത്തിച്ച വിധവയിൽ നിന്നുള്ള അനേകം ചെറിയ കാശ് കൊണ്ട് നിർമ്മിച്ച ദുഃഖവെള്ളി ശേഖരം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉദാരമായിരിക്കണമെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ നിങ്ങളോട് ആവശ്യപ്പെടുന്നു എന്നും കത്തിൽ കുറിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.