അന്തരിച്ച മുൻ ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയോ നപൊളിറ്റാനോയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മാർപാപ്പ

സെപ്റ്റംബർ 22 -ന് അന്തരിച്ച ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ജോർജിയോ നപൊളിറ്റാനോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന്റെ ഭൗതികദേഹം സന്ദർശിച്ചു. സെപ്റ്റംബർ 24 -നാണ് ‘രാജ്യത്തിന്റെ സേവകൻ’ എന്ന്, മാർപാപ്പ വിശേഷിപ്പിച്ച 98 വയസ്സുള്ള രാഷ്ട്രീയനേതാവിന് പാപ്പാ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.

ഫ്രാൻസിസ് മാർപാപ്പ ടെലിഗ്രാമിൽ കുറിച്ച അനുശോചനസന്ദേശത്തിൽ, അദ്ദേഹത്തിന്റെ മഹത്തായ ബൗദ്ധികഗുണങ്ങളെയും ഇറ്റാലിയൻ രാഷ്ട്രീയജീവിതത്തോടുള്ള ആത്മാർഥമായ അഭിനിവേശത്തെയും പരാമർശിച്ചിരുന്നു. ഇറ്റാലിയൻ സെനറ്റിന്റെ ആസ്ഥാനമായ മദാമ കൊട്ടാരത്തിലെത്തിയ പാപ്പ, ജോർജിയോ നപൊളിറ്റാനോയുടെ മൃതശരീരം സൂക്ഷിച്ച പെട്ടിക്കുസമീപം ഏതാനും സമയം പ്രാർഥനയിൽ മുഴുകി.
പ്രാർഥിക്കാനായി എത്തിയ മാർപാപ്പയോടൊപ്പം നപ്പോളിറ്റാനോയുടെ കുടുംബവും വന്നിരുന്നു.

2006 -ലും 2005 -ലും ഇറ്റാലിയൻ പ്രസിഡൻസിയുടെ തലവനും ആഭ്യന്തരമന്ത്രിയുമായിരുന്നു ജോർജിയോ നപ്പോളിറ്റാനോ. കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനെതുടർന്ന് മെയ് മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. സെപ്റ്റംബർ 22 -ന് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‌കാരം സെപ്റ്റംബർ 26, ചൊവ്വാഴ്ച സെനറ്റിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.