മാതാവിന്റെ പിറവിത്തിരുനാൾ തലേന്ന് പാപ്പ ജെനസാനോ തീർഥാടന ദൈവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും

മാതാവിന്റെ പിറവിത്തിരുനാൾ തലേന്ന്, സെപ്റ്റംബർ ഏഴാം തീയതി ലെയോ പതിനാലാമൻ പാപ്പ ജെനസാനോ തീർഥാടന ദൈവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും. 1200 മുതൽ അഗസ്റ്റീനിയൻ സന്ന്യാസികളാണ് ഈ തീർഥാടന ദൈവാലയത്തിൽ ശുശ്രൂഷ ചെയ്യുന്നത്. അൽബേനിയയിൽ നിന്നുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അദ്ഭുത തിരുസ്വരൂപമാണ് ഈ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

1903 ൽ ഈ ദൈവാലയത്തെ ഒരു മൈനർ ബസിലിക്കയായി ഉയർത്തിയത് ലെയോ പതിമൂന്നാമൻ പാപ്പ ആയിരുന്നു. 1959 ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയും 1993 ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും ഈ തീർഥാടന ദൈവാലയം സന്ദർശിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 25 ന് കർദിനാൾ ആയിരുന്ന അവസരത്തിൽ ലെയോ പതിനാലാമൻ പാപ്പ, ഈ ദൈവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചിട്ടുണ്ട്, തദവസരത്തിൽ, അദ്ദേഹം, ലോകമെമ്പാടും സമാധാനവും അനുരഞ്ജനവും പ്രചരിപ്പിക്കുന്നതിന് മറിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ വിശ്വാസികളെ പ്രേരിപ്പിക്കുകയുണ്ടായി. ഈ ആഹ്വാനം ഒരിക്കൽ കൂടി നവീകരിക്കുന്നതാകും പാപ്പയുടെ സെപ്റ്റംബർ ഏഴാം തീയതിയിലെ വിശുദ്ധ കുർബാന. ഏകദേശം 50 വർഷമായി തനിക്ക്, ജെനസാനോയിലെ മാതാവുമായുള്ള അടുപ്പത്തെക്കുറിച്ചും പാപ്പ എടുത്തു പറഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.