ലെയോ പാപ്പയ്ക്ക് ശ്വാസകോശത്തിൽ മുഴ: ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ഒക്ടോബർ 11 ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളോട്, തന്റെ ശ്വാസകോശത്തിൽ ഒരു ചെറിയ മുഴ (ലോക്കലൈസ്ഡ് നോഡ്യൂൾ) ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്നും ലെയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി. റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്.

ഈ മുഴ വളരെ നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. അതിനാൽ അടുത്ത ദിവസങ്ങളിലായി ശസ്ത്രക്രിയ നടക്കുമെന്നും പാപ്പ അറിയിച്ചു. എല്ലാവരുടെയും ആത്മീയപിന്തുണയ്ക്കും സാമീപ്യത്തിനും പാപ്പ നന്ദി പറഞ്ഞു.

“ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമവും രോഗമുക്തിയും ഏകദേശം ഒരാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് കണക്കാക്കുന്നത്,” മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.