ഉക്രൈനിൽ സമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് ലെയോ പാപ്പ

ഉക്രൈനിൽ സമാധാനത്തിനായി ലെയോ പതിനാലാമൻ പാപ്പ വീണ്ടും അഭ്യർഥിച്ചു. അതേസമയം, ഉക്രൈനിലെ ധാന്യ കയറ്റുമതിയെ ആശ്രയിക്കുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ യുദ്ധം മൂലം കടുത്ത ദുരിതങ്ങൾ അനുഭവിക്കുന്നത് തുടരുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഒക്ടോബർ 11 ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷമാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“യുദ്ധം തകർത്ത ഉക്രൈനിലെ സംഘർഷങ്ങൾ അതിർത്തികൾക്കപ്പുറത്തേക്കും വലിയ കഷ്ടപ്പാടുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്; പ്രത്യേകിച്ച് ധാന്യ ഇറക്കുമതിയെ ആശ്രയിച്ചു ജീവിക്കുന്ന ദരിദ്രരാജ്യങ്ങളിൽ. കരിങ്കടൽ വഴി ധാന്യങ്ങളുടെ സുരക്ഷിതമായ കയറ്റുമതി ഉറപ്പാക്കാൻ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് ഞാൻ ഹൃദയപൂർവം അഭ്യർഥിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ദിവസേനയുള്ള ആഹാരം യുദ്ധത്താൽ നഷ്ടപ്പെടരുത്,” പാപ്പ അഭ്യർഥിച്ചു.

ലോകത്തിലെ ആകെ ഗോതമ്പ് വിതരണത്തിന്റെ ഏകദേശം 10 ശതമാനവും, ചോള വിപണിയുടെ 15 ശതമാനവും, ബാർലി വിതരണത്തിന്റെ 13 ശതമാനവും ഉക്രൈനിൽ ഉൽപാദിപ്പിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.