ഫ്രാൻസിസ് പാപ്പായുടെ മംഗോളിയൻ സന്ദർശനം ആഗസ്റ്റ് 31 മുതൽ

ഫ്രാൻസിസ് മാർപാപ്പയുടെ മംഗോളിയൻ സന്ദർശനം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ നടത്തപ്പെടും. മാർപാപ്പയുടെ 43-ാമത് വിദേശ അജപാലനസന്ദർശനമാണ് മംഗോളിയയിലേക്കുള്ള ഈ യാത്ര.

മാർപാപ്പായുടെ മംഗോളിയ സന്ദർശനത്തിലുള്ള സന്തോഷം ആഗസ്റ്റ് 22-നു പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ഇറ്റാലിയൻ സംഘടനയായ ഐഫോ പങ്കുവച്ചിരുന്നു. മൂന്നുപതിറ്റാണ്ടുകളായി അംഗവൈകല്യമുള്ള ആളുകൾക്കായി സേവനമനുഷ്ഠിക്കുന്ന സംഘടനയാണ് ഐഫോ. 1991 മുതലാണ് ലോകാരോഗ്യസംഘടനയുടെ അഭ്യർഥനപ്രകാരം ഐഫോ, മംഗോളിയയിൽ പ്രവർത്തനമാരംഭിച്ചത്.

32 വർഷത്തോളം നീണ്ട സേവനത്തിലൂടെ സാധാരണക്കാർക്ക് ജോലി, വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ ഉറപ്പാക്കാൻ ഐഫോയുടെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.