ബെനഡിക്ട് പതിനാറാമൻ പാപ്പായെ സഭയ്ക്ക് സമ്മാനമായി നൽകിയ ദൈവത്തിന് നന്ദിയർപ്പിച്ച് ഫ്രാൻസിസ് പാപ്പാ

“ദൈവത്തിനു മാത്രമേ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയുടെ മൂല്യവും ശക്തിയും അറിയൂ. സഭയുടെ നന്മക്കായി അർപ്പിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ ത്യാഗങ്ങൾ” – ഡിസംബർ 31 -ന് വൈകുന്നേരം, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിന് ഏതാനും മണിക്കൂറുകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സിൽ നടന്ന നന്ദിപ്രകാശന പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ പങ്കുവച്ച വാക്കുകളാണ് ഇത്. ഏറെ വേദനയോടെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ പാപ്പാ, ബെനഡിക്ട് പതിനാറാമൻ ദൈവം സഭയ്ക്കായി നൽകിയ സമ്മാനമെന്നും പ്രാർത്ഥനാവേളയിൽ അനുസ്മരിച്ചു.

“ദയയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇന്ന് രാവിലെ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയിലേക്ക് നമ്മുടെ ചിന്തകൾ ഓടിയെത്തും. അദ്ദേഹം വളരെ ദയയും മാന്യതയും ഉള്ളവനായിരുന്നു എന്ന് ഈ വേദനയുടെ നിമിഷങ്ങളിൽ ഞങ്ങൾ ഓർക്കുന്നു. അദ്ദേഹത്തെ ലോകത്തിനു സമ്മാനിച്ച ദൈവത്തിനു നന്ദി. ബെനഡിക്ട് പാപ്പാ സഭയ്ക്ക് ചെയ്ത എല്ലാ നന്മകൾക്കും അതിലുപരി വിശ്വാസത്തിലൂടെയും പ്രാർത്ഥനയുടെയും നൽകിയ സാക്ഷ്യത്തിനും നന്ദി. സഭയുടെ നന്മക്കായി അർപ്പിക്കുന്ന അദേഹത്തിന്റെ ത്യാഗങ്ങളുടെ, മദ്ധ്യസ്ഥതയുടെ മൂല്യവും ശക്തിയും ദൈവത്തിനു മാത്രമേ അറിയൂ” – ഫ്രാൻസിസ് പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പായെ അനുസ്‌മരിച്ചുകൊണ്ട് പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.