കാൽമുട്ട് വേദനയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കൂടിക്കാഴ്ചകൾ വത്തിക്കാൻ വസതിയിൽ

കാൽമുട്ട് വേദനയെ തുടർന്ന്, ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അപ്പോസ്തോലിക കൊട്ടാരത്തിനു പകരം വത്തിക്കാനിലെ വസതിയിൽ കത്തോലിക്കാ ഫാർമസിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി. 85-കാരനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലിഗമെന്റ് വീക്കം സംഭവിച്ചതിനെ തുടർന്ന് വലതു കാൽമുട്ടിനും കാലിനും വേദനയുണ്ട്. പാപ്പായോട്, നടക്കരുതെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

അടുത്തിടെ ചില പൊതുസദസ്സുകളിലും പ്രാർത്ഥനാശുശ്രൂഷകളിലും ഫ്രാൻസിസ് പാപ്പാ കൂടുതൽ സമയം ഇരുന്നുകൊണ്ടാണ് പങ്കുചേർന്നത്. ഈ വർഷത്തിന്റെ ആരംഭം മുതൽ മാർപാപ്പ ഇടയ്ക്കിടെ തന്റെ പൊതുപരിപാടികളിൽ ഇപ്രകാരം ചെയ്യുന്നുണ്ട്.

പരസ്പരപിന്തുണയുടെ മാർഗ്ഗമായി ഒരു അസോസിയേഷൻ രൂപീകരിച്ചതിന് കൂടിക്കാഴ്ചയിൽ കത്തോലിക്കാ ഫാർമസിസ്റ്റുകളെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.