മെക്സിക്കോയിൽ കൊല്ലപ്പെട്ട രണ്ട് ജസ്യൂട്ട് വൈദികരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

മെക്സിക്കോയിൽ ആയുധധാരിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ജസ്യൂട്ട് വൈദികരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 22-ന് വത്തിക്കാനിൽ നടന്ന പൊതുസദസിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മെക്സിക്കോയിൽ രണ്ട് ജസ്യൂട്ട് വൈദികരും ഒരു അത്മായനും കൊല്ലപ്പെട്ടതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. അവിടുത്തെ കത്തോലിക്കാ സമൂഹത്തോട് എന്റെ ആത്മീയസാന്നിധ്യം അറിയിക്കുന്നു. അക്രമങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരമല്ല. മറിച്ച് അത് അനാവശ്യമായി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു” – പാപ്പാ പറഞ്ഞു.

ജൂൺ 21-നാണ് ഫാ. ഹാവിയർ കാംപോസ് മൊറേൽസും ഫാ. ജോക്വിൻ സീസർ മോറ സലാസറും ആയുധധാരിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.